SEX
Friday, 28 October 2011
Sunday, 19 June 2011
കൊച്ചന്‍, കൊച്ചിന്റെ അച്ഛന്‍
സാംസ്കാരിക ബുദ്ധിജീവികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു നാറ്റക്കേസാണ്, എ ബ്ളഡി ഫക്കിങ് ഇഷ്യൂ ! പന്ത്രണ്ടു വയസ്സുള്ള പയ്യന്‍ പതിനാലു വയസ്സുള്ള കൂട്ടുകാരിയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നു, കൂട്ടുകാരി ഗര്‍ഭിണിയാകുന്നു, പ്രസവിക്കുന്നു. അപ്പോള്‍ ദാ വരുന്നു രണ്ടു പയ്യന്‍മാര്‍ കൂടി, ഒരുത്തന് 14, മറ്റവന് 16. ഇരുവരും പറയുന്നു- ഞങ്ങളും ലെവളുമായി ഡിങ് ഡിങ്ങാ, ഞങ്ങള്‍ മാത്രമല്ല, ഞങ്ങടെ പ്രായത്തില്‍ ഈ നാട്ടിലുള്ള മിക്കവാറും എല്ലാവരും തന്നെ നായികയോടൊപ്പം എത്രയോ രാത്രികള്‍..
സംഗതി പുലിവാലായി. കൊച്ചിന്റെ പതിമൂന്നുവയസ്സുള്ള പിതാവിന്റെ തന്നെയാണോ കൊച്ച് എന്നറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. പതിമൂന്ന് വയസ്സുകാരന്‍ എന്നു പറയാമെങ്കിലും പയ്യനെ കണ്ടാല്‍ കഷ്ടിച്ച് എട്ടു വയസ്സേ പറയൂ എന്നതാണ് മറ്റൊരു സംഗതി. സംഭവം, ലോകസംസ്കാരത്തിന്റെയും അതുപോലുള്ള പലതിന്റെയും തറവാടായ ബ്രിട്ടണിലാണ്. ഇതറിയാത്തവരായി ഇനി എന്നെപ്പോലെ ഏതാനും ആളുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതു വേറെ കാര്യം. ചില കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ട് മാത്രമാവുന്നില്ല, നാലു പേരോടു പറയുക കൂടി ചെയ്തെങ്കിലേ നമുക്കൊരു സമാധാനം കിട്ടൂ.
കഥയറിയാത്തവര്‍ക്കു വേണ്ടി ആട്ടക്കഥയുടെ ചുരുക്കം- ആല്‍ഫി പാറ്റേന്‍ എന്ന പതിമൂന്നു വയസ്സുകാരന്‍ പതിനഞ്ചുകാരിയായ ഷാന്റെല്‍ സ്റ്റെഡ്മാന്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവാണെന്ന വാര്‍ത്ത തീര്‍ത്തും എക്സ്ക്ളൂസീവായി പുറത്തുകൊണ്ടുവന്നത് സണ്‍ ദിനപത്രമാണ്. എന്നു വച്ചാല്‍, അതിന്റെ തുടര്‍ന്നുള്ള പുരോഗതിയും അനുബന്ധവാര്‍ത്തകളും ഉള്‍പ്പെടെയുള്ള സംഗതികളും സണ്ണില്‍ മാത്രം, സ്ഫോടനാത്മകമായ ഒരു പൈങ്കിളിനോവല്‍ പോലെ പ്രതിദിനം ഖണ്ഡഃശ വന്നുകൊണ്ടിരിക്കുന്നു.
ബ്രിട്ടന്റെ ധാര്‍മികതയുടെ കഥ കഴിഞ്ഞു എന്ന മട്ടില്‍ ചര്‍ച്ചകള്‍ തുടങ്ങി. കൌമാരത്തിലെ ലൈംഗിതക, ഗര്‍ഭം ലൈഗികവിദ്യാഭ്യാസത്തിലെ പരാജയം തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലുള്ളവര്‍ ചര്‍ച്ചകള്‍ നടത്തുന്നു. മറ്റൊരു പ്രധാന സംഗതി ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ്. സണ്‍ ഇതു പുറത്തുകൊണ്ടുവരികയും വലിയ ചര്‍ച്ചയാക്കി മാറ്റുകയും ചെയ്യുമ്പോള്‍ പല രാജ്യങ്ങളിലും ഇക്കാര്യം ജനം അറിയാതെ നോക്കുകയാണ് മാധ്യമങ്ങള്‍. തങ്ങളുടെ കൌമാരക്കാരും ഇതുപോലെ വല്ലതും ചെയ്തുകളയുമോ എന്ന ആശങ്കയെ ധാര്‍മികബോധം എന്നല്ല സ്വന്തം മക്കളോടുള്ള വിശ്വാസക്കുറവ് എന്നാണു വിളിക്കേണ്ടത്.
ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന വസ്തുതകളൊക്കെ പ്രസക്തമാണെങ്കിലും പൊതുവേ സമൂഹം കാണാതെ പോകുന്ന മൂന്നു ഘടകങ്ങളുണ്ട്. 1. എട്ടാം വയസ്സിലോ പത്താം വയസ്സിലോ ഒക്കെ സെക്സ് തുടങ്ങുന്ന പിള്ളേര്‍ കാണിക്കുന്ന സുരക്ഷാബോധം ആല്‍ഫി കാണിച്ചില്ല എന്നതാണ് ഈ ചര്‍ച്ചകളുടെയൊക്കെ ആധാരം. അതായത്, സംഗതി ആവാം പക്ഷെ നാറ്റിക്കരുത് എന്നതാണ് മഹാസാമ്രാജ്യത്തിന്റെ ധാര്‍മികതയുടെ പൊരുള്‍. 2. കൂട്ടുകാരി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ വല്ല മരുന്നും അടിച്ച് സംഗതി ലെവലാക്കാന്‍ തുനിയാതെ ഗര്‍ഭം ഏറ്റെടുത്ത് പ്രസവിക്കാനും പിതൃത്വം ഏറ്റെടുക്കാനും ഒക്കെ ആ പ്രായത്തില്‍ കുട്ടികള്‍ കാണിച്ച ചങ്കുറപ്പിനും ധാര്‍മികബോധത്തിനും വലിയ പിന്തുണയൊന്നുമില്ല. മനസ്സില്ലാമനസ്സോടെ പോയി കയ്യടിച്ചുപ്രോല്‍സാഹിപ്പിച്ചത് ഗര്‍ഭച്ഛിദ്രവിരുദ്ധസംഘടന മാത്രം.
ആല്‍ഫിയ്ക്കു ചുറ്റും വിവാദങ്ങളാണ്. കൌമാരത്തില്‍ ഇമ്മാതിരി പരിപാടികള്‍ കാണിക്കുന്നത് ബ്രിട്ടണില്‍ നിയമവിരുദ്ധമാണെങ്കിലും ആര്‍ക്കും പരാതിയൊന്നുമില്ലാത്തതിനാല്‍ ചെക്കനെ കോടതികയറ്റാനൊന്നും പോകുന്നില്ലെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെക്കന്റെ അമ്മച്ചിയോട് 24ന് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. കേസ്- മോന്‍സിനെ കൃത്യമായി സ്കൂളിലയക്കുന്നതില്‍ മമ്മി വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. വിവാഹമോചനം നേടി കഴിയുന്ന മമ്മി താന്‍ അച്ഛനായതറിഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ആല്‍ഫി. അവനൊരു കൂസലുമില്ല എന്നാണ് ആല്‍ഫിയുടെ അപ്പച്ചന്‍ പറയുന്നത്. വീട്ടിലിരുന്ന് പ്ളേസ്റ്റേഷന്‍ ഗെയിമുകള്‍ കളിക്കുന്ന ആല്‍ഫി പക്ഷെ, കുഞ്ഞുണ്ടായതില്‍ പിന്നെ എല്ലാ ദിവസവും ആശുപത്രിയില്‍ പോകുന്നുണ്ട് എന്നു പറയുന്നു അപ്പച്ചന്‍. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയ ആല്‍ഫി ആന്‍ഡ് ഫാമിലി ഷാന്റെലിന്റെ വീട്ടിലാണ് താമസം. ഷാന്റെലിന് അഞ്ചു സഹോദരങ്ങളും അല്‍ഫിക്ക് എട്ടു സഹോദരങ്ങളുമാണുള്ളത്. കൊച്ചിന് നാപ്പി വാങ്ങാനും മറ്റും പൈസ എവിടെനിന്നുണ്ടാക്കുമെന്നതാണ് ആല്‍ഫിയുടെ ഇപ്പോഴത്തെ ആശങ്ക. പല്ലപ്പോഴും അപ്പച്ചന്‍ കൊടുക്കുന്ന 10 പൌണ്ട് പോക്കറ്റ് മണിയാണ് ആല്‍ഫിയുടെ ആകെയുള്ള വരുമാനം.
കാര്യങ്ങള്‍ ഏറെക്കുറെ അങ്ങിനെ അവസാനിക്കാനിരിക്കെയാണ് രണ്ടു പയ്യന്‍മാര്‍ കൊച്ചിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. ടൈലര്‍ ബാര്‍ക്കര്‍ എന്ന പതിന്നാലുകാരനും റിച്ചാര്‍ഡ് ഗുഡ്സെല്‍ എന്ന പതിനാറുകാരനുമാണ് നാണംകെട്ട അവകാശവാദവുമായി വന്നിരിക്കുന്നത്. ഷാന്റെലുമായി അനേകം രാത്രികളുമായി ചിലവഴിച്ചിട്ടുള്ള ഇവര്‍ക്ക് തങ്ങള്‍ തന്നെയാണ് കൊച്ചിന്റെ അച്ഛന്‍ എന്നുറപ്പില്ല. തങ്ങളോ ഷാന്റെലുമായി ബന്ധപ്പെട്ടിട്ടുള്ള ആ ഏരിയയിലെ പയ്യന്‍മാരില്‍ ആരെങ്കിലുമോ ആകാം കൊച്ചിന്റെ അച്ഛന്‍ എന്നാണ് ഇവര്‍ പറയുന്നത്.
എന്തായാലും നികൃഷ്ടമായ ഈ അവകാശവാദത്തെ ഷാന്റെല്‍ പാടെ നിഷേധിച്ചുകഴിഞ്ഞു. ആല്‍ഫിയുമായി പൊരിഞ്ഞ പ്രണയത്തിലായിരുന്നുവെന്നും തന്റെ കന്യകാത്വം കവര്‍ന്നത് ആല്‍ഫിയാണെന്നും അവനല്ലാതെ മറ്റാരും തന്നെ തൊട്ടിട്ടില്ലെന്നുമൊക്കെയാണ് ഷാന്റെല്‍ പറയുന്നത്. അവള്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞു, ഞാന്‍ ചോദിച്ചു ഞാനാണോ അതിന്റെ അച്ഛന്‍, അവള്‍ പറഞ്ഞു അതെ, ഞാനവളെ വിശ്വസിക്കുന്നു എന്ന ലൈനാണ് ആല്‍ഫിക്ക്. ഇനിയിപ്പോള്‍ തന്റെ പിതൃത്വം സ്ഥാപിച്ചെടുക്കാന്‍ ഒരു ഡിഎന്‍എ ടെസ്റ്റ് വെണമെന്നാണെങ്കില്‍ അതിനും താന്‍ റെഡിയാണെന്നാണ് ആല്‍ഫി പറയുന്നത്. ഈ പ്രായത്തില്‍ അതിനും മാത്രം ഡിഎന്‍എ ആ ചെറുക്കനു കാണുമോ ആവോ ?
കുറിപ്പ്- എന്റെ പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ റബര്‍ തോട്ടത്തിലെ കരിയിലകള്‍ക്കു മുകളിലൂ
ടെ അഞ്ചു രൂപയുടെ കാര്‍ ഓടിച്ചു നടക്കുകയായിരുന്നു. ലെവന്‍ അച്ഛനായ പ്രായത്തില്‍ റീപ്രൊഡക്ടീവ് സിസ്റ്റം എന്ന ബയോളജി പാഠം വായിച്ച് ഞെട്ടിത്തരിച്ചിരിച്ചിരിക്കുകയായിരുന്നു. ആ പ്രായത്തിലായിരുന്നു ഞാന്‍ സംഗീതയെ പ്രേമിച്ചത്. അപ്പോള്‍പ്പോലും ഇങ്ങനെയുള്ള സാധ്യതകള്‍ എന്റെ ഏറ്റവും ഭ്രാന്തമായ സ്വപ്നങ്ങളില്‍പ്പോലും കടന്നുവന്നിരുന്നില്ല. ബ്രിട്ടണില്‍ ജനിക്കാത്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു.
ടെ അഞ്ചു രൂപയുടെ കാര്‍ ഓടിച്ചു നടക്കുകയായിരുന്നു. ലെവന്‍ അച്ഛനായ പ്രായത്തില്‍ റീപ്രൊഡക്ടീവ് സിസ്റ്റം എന്ന ബയോളജി പാഠം വായിച്ച് ഞെട്ടിത്തരിച്ചിരിച്ചിരിക്കുകയായിരുന്നു. ആ പ്രായത്തിലായിരുന്നു ഞാന്‍ സംഗീതയെ പ്രേമിച്ചത്. അപ്പോള്‍പ്പോലും ഇങ്ങനെയുള്ള സാധ്യതകള്‍ എന്റെ ഏറ്റവും ഭ്രാന്തമായ സ്വപ്നങ്ങളില്‍പ്പോലും കടന്നുവന്നിരുന്നില്ല. ബ്രിട്ടണില്‍ ജനിക്കാത്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു.
ടീച്ചറെയാണെനിക്കിഷ്ടം
എത്രയോ ടീച്ചര്‍മാര്‍ നമ്മളെയൊക്കെ പഠിപ്പിച്ചിരിക്കുന്നു. എന്നിട്ടും ഇങ്ങനെയൊരു ടീച്ചറെ നമുക്കു കിട്ടിയില്ല. ആറിലോ ഏഴിലോ പഠിക്കുമ്പോള്‍ റിലീസ് ചെയ്ത എന്റെ ട്യൂഷന്‍ ടീച്ചര്‍ എന്ന സിനിമ തിയറ്ററില്‍ പോയി കണ്ടതിനു ശേഷം എല്ലാ ടീച്ചര്‍മാരോടും ഒരിതു തോന്നിയിരുന്ന കാലത്ത് ഇതിന്റെ പകുതി വീര്യമെങ്കിലുമുള്ള ഒരു ടീച്ചര്‍ നമ്മുടെയൊന്നും ജീവിതത്തിലേക്കു കടന്നുവരാത്തതില്‍ നമുക്കു പശ്ചാത്തപിച്ചുകൊണ്ട് ആ നഷ്ട കൌമാരതൃഷ്ണകളെക്കുറിച്ചോര്‍ത്ത് വ്യസനിക്കാം.
ഈ ടീച്ചറിന്റെ പേര് കാര്‍മിന എറിക ലോപെസ് എന്നാണ്. നല്ല സ്റ്റൈലന്‍ പേര്. ടീച്ചറിനെതിരെ ഒരു 15കാരന്‍ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുള്ളിക്കാരിക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്തിരിക്കുന്നത്. പയ്യന്‍ പറയുന്നത് ഏതാണ്ട് 11-ാം വയസ്സു മുതല്‍ ഇതുവരെ ടീച്ചര്‍ പയ്യന്‍സിനെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ്. ഭീമെയില്‍ ടീച്ചര്‍ മെയില്‍ സ്റ്റുഡന്റിനെ ലൈംഗികപ്പെടുത്തുന്നത് കേരളത്തിലെ പല പയ്യന്‍സിന്റെയും നിറമുള്ള ഫാന്റസിയാണെന്ന് ചില പഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. അപ്പോള്‍ ഈ ടീച്ചറെ നമ്മളൊക്കെ എത്ര മിസ്സ് ചെയ്യുന്നു എന്നോര്‍ക്കണം. എല്ലാത്തിനും പുറമേ, ടീച്ചര്‍ സുന്ദരിയുമാണ്.
പരാതിക്കാരനായ പയ്യന്‍സിന്റെ തലതൊട്ടമ്മ കൂടിയായ ടീച്ചര്‍ പയ്യനെ പലവിധത്തിലും പീഡിപ്പിച്ചിട്ടുണ്ടത്രേ. ലയനം മുതല്‍ കിന്നാരത്തുമ്പികള്‍ വരെ എത്രയോ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പ്രമേയം ഇതായിരുന്നു എന്നോര്‍ക്കുമ്പോഴാണ് ഇതിന്റെ ഒരു ഗൌരവം എന്നെ നൊമ്പരപ്പെടുത്തുന്നത്. ടീച്ചറുടെ സ്കൂളിനെ സംബന്ധിച്ച് വാര്‍ത്തകളില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ കാണുന്നുണ്ട്. ഒരു എലിമെന്ററി സ്കൂള്‍ ടീച്ചറായിരുന്ന കാര്‍മിന നാലു വര്‍ഷം കൊണ്ട് 30 മുതല്‍ 40 തവണ വരെ പയ്യനുമായി ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടത്രേ ! ഹൊ ! അല്ല… ഛെ !
പാവം പയ്യനെ കെട്ടിയിട്ടു പീഡിപ്പിച്ചു എന്നൊന്നും ആരും കരുതല്ലേ, പ്ളീസ്. അങ്ങനൊന്നുമല്ല. പയ്യന് ആവശ്യമായ സമ്മാനങ്ങള്‍ കളിപ്പാട്ടങ്ങള്‍, ചാരായം, ബീഡി, ശംഭു തുടങ്ങി സാമാന്യം വിലയുള്ള ഒരു മോട്ടോര്‍ ബൈക്ക് വരെ വാങ്ങിക്കൊടുത്തിട്ടുണ്ട് ടീച്ചര്‍. ഈ നാലുവര്‍ഷക്കാലം ഏറെക്കുറെ ടീച്ചറുടെ സ്നേഹം നുകര്‍ന്നുകഴിഞ്ഞപ്പോഴാണ് പയ്യന് ധാര്‍മികബോധം ഉണര്‍ന്നത്. കേസായി, പരാതിയായി.. പാവം ടീച്ചര്‍ ഒടുവില്‍ അകത്തുമായി. അകത്തായതു പോട്ടെ, പുറത്തിറങ്ങാം. പക്ഷെ, ടൈം പത്രം മുതല്‍ അണ്ടനും അടകോടനുമായ മലയാളം ബ്ളോഗര്‍ ബെര്‍ളി വരെ ഇങ്ങനെ എഴുതി നാറ്റിച്ചതിന്റെ കറ എങ്ങനെ കഴുകാന്‍. ടീച്ചറെ ന്യായീകരിക്കാനോ ടീച്ചര്‍ക്കു ധാര്‍മികപിന്തുണ കൊടുക്കാനോ മാത്രം അധമനല്ല ഞാന്‍ എങ്കിലും എവിടെയോ എന്തോ ഒരിത്. കണ്ട തുണ്ടെല്ലാം കണ്ട് വഷളായിപ്പോയതായിരിക്കും, ആര്‍ക്കറിയാം.
ഇത്തരം സംഭവങ്ങളും ടീച്ചര്‍മാരും ഒന്നും പാശ്ചാത്യലോകത്തിനു പുതുമയല്ല. പക്ഷെ, ഈ കേസില്‍ പയ്യന്റെ പരാതിയില്‍ തുണ്ടുപരമായ വിശദാംശങ്ങള്‍ ഏറെയാണ്. അതുകൊണ്ട് കഴിഞ്ഞയാഴ്ച ഏറ്റവുമധികം വായിക്കപ്പെട്ട വാര്‍ത്തകളിലൊന്നാണ് ലിത്. 2004Ê മുതല്‍ 2008 വരെ 30-40 വരെ തവണ ടീച്ചര്‍ പയ്യനുമായി ബന്ധപ്പെട്ടു എന്നു പറയുമ്പോള്‍ തന്നെ ആളുകള്‍ ടീച്ചറിന്റെ ഒരു ഫ്രീക്വന്‍സി ഗ്രാഫ് വരച്ചുനോക്കും. എന്നിട്ട് അത് മറ്റുപല ഗ്രാഫുകളുമായി തട്ടിച്ചുനോക്കും. ടീച്ചര്‍ എവിടെയൊക്കെ വച്ച് എങ്ങിനെയൊക്കെ തന്നെ പീഡിപ്പിച്ചു എന്നും പയ്യന്‍ പറയുന്നുണ്ട്. ടീച്ചറുടെ കാറില്‍, ക്ളാസ് മുറിയിലെ ഒരു മേശയില്‍, ടീച്ചറുടെ സ്വന്തം കിടപ്പുമുറിയില്‍, കുഞ്ഞിന്റെ കിടപ്പുമുറിയില്‍, സ്വീകരണമുറിയില്‍ അങ്ങനെ അങ്ങനെ.
പയ്യന് ടീച്ചറില്‍ നിന്ന് മറ്റെന്തു സേവനം വേണമെങ്കിലും അതിനു പകരമായി നല്‍കേണ്ടത് സെക്സ് ആയിരുന്നു എന്നാണ് മൊഴി. ടീച്ചറിന്റെ ചൂഷണം മടുത്ത് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ വല്ലനോടും മിണ്ടിപ്പോയാല്‍ ഞാനും ചാവും എന്റെ കൊച്ചിനേം കൊല്ലും എന്നു ടീച്ചര്‍ ഭീഷണിപ്പെടുത്തിയത്രേ. ഇതാണ് ഈ പെണ്ണുങ്ങളുടെ സ്ഥിരം പരിപാടി. പയ്യന്‍ പറഞ്ഞു, അതു ലോകം മുഴുവനും കേട്ടു. എന്നിട്ടു ടീച്ചര്‍ ചത്തോ ? എവിടെ ? 19 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കേസില്‍ അകത്തായിട്ടും പുല്ലുപോലെ കോടതിയില്‍ കയറിയും ഇറങ്ങിയും ടീച്ചര്‍ മദാലസയായി വിലസുന്നു. അസൂയാവഹമായ പീഡനത്തിനിരയായ പയ്യന്റെ വിവരങ്ങള്‍ ലഭ്യമല്ല.
ടീച്ചറെ ഫസ്റ്റ് ഗ്രേഡ് മുതല്‍ അറിയുന്ന ടീച്ചര്‍ പയ്യന്റെ തലതൊട്ടമ്മയാവുകയും വീട്ടില്‍ നിത്യസന്ദര്‍ശകയാവുകയും ചെയ്തതിനു ശേഷമാണ് പയ്യനെ വഷളാക്കിത്തുടങ്ങിയത്. ആദ്യസംരംഭം ടീച്ചറുടെ കാറിനുള്ളില്‍ വച്ചായിരുന്നത്രേ. ചെറുക്കന്റെ നിക്കര്‍ ഊരിയ ടീച്ചര്‍ സംഗതി ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചതായാണ് മൊഴി. ഏറ്റവും അവസാനത്തേതും കാറിനുള്ളില്‍ വച്ചു തന്നെ. അവനും കൂട്ടുകാര്‍ക്കും രുചിക്കാന്‍ ബിയര്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രതിഫലമായി ടീച്ചര്‍ സെക്സ് അവസാനമായി ആവശ്യപ്പെട്ടത്.
ഇങ്ങനെ കൊടുത്തും വാങ്ങിയും നാലു വര്‍ഷം അനുസ്യൂതം തുടര്‍ന്ന ബന്ധം പെട്ടെന്ന് ഒരു പീഡനമായി മാറാന്‍ എന്താണ് കാരണം ? എന്തുകൊണ്ടാണ് പയ്യന്‍ ടീച്ചര്‍ക്കെതിരെ പരാതി നല്‍കിയത്. അവസാനമായപ്പോള്‍ പയ്യന്‍ ടീച്ചറെ കല്യാണം കഴിക്കണമെന്നും അവന്റെ കുട്ടികളെ തനിക്കു വളര്‍ത്തണമെന്നുമൊക്കെ പറഞ്ഞപ്പോള്‍ പയ്യന്‍ പേടിച്ചുപോയി. പാ വേറെ പാപ്പച്ചന്‍ വേറെ. ദചക്കന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് ഇത്തിരിപ്പോന്ന കൊച്ചിന് കള്ളുവാങ്ങിക്കൊടുത്തെന്നതുള്‍പ്പെടെയുള്ള ഒരു ലോഡ് കേസുകളില്‍ കുടങ്ങിയിരിക്കുന്ന ടീച്ചര്‍ തല്‍ക്കാലം ലീവിലാണ്. ഇനി ജയിലിലേക്കു പോകാം. ദാറ്റ്സ് ഓള്‍ !
ചൈനയെ സ്നേഹിക്കാന്‍ ഒരു കാരണം കൂടി
ചൈനയെക്കുറിച്ച് വല്ലതുമൊക്കെ പറയാനുള്ള അവകാശം ഇനി മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമുള്ളതല്ല. എന്നെപ്പോലുള്ളവര്‍ക്കും വിശാലചൈനയെ സ്നേഹിക്കാന്‍ ഒരു കാരണമുണ്ടായിരിക്കുന്നു. കമ്മ്യൂണിസം എന്നു പറയുന്നത് മൂരാച്ചി പിന്തിരിപ്പന്‍ പ്രസ്ഥാനമാണെന്നു കരുതുന്നവരും പ്രചരിപ്പിക്കുന്നവരും ഇതോടെ ഒരു പാഠം പഠിച്ചുകൊള്ളും. വെള്ളം ദുരുപയോഗിക്കുന്നെന്നു പറഞ്ഞ് കുടിക്കാനുള്ള കോള ഉണ്ടാക്കുന്ന കമ്പനിക്കാരെ അടിച്ചോടിച്ചിട്ട് കുളിക്കാനും കുന്തം മറിയാനും മറ്റുമായി ഇവിടെ കണ്ണൂരില്‍ പാര്‍ട്ടി വിസ്മയ എന്ന പേരില്‍ ഒരു വാട്ടര്‍ തീം പാര്‍ക്ക് തുടങ്ങിയെന്നും പറഞ്ഞ് എന്നാ ബഹളമായിരുന്നു. ഇനിയിപ്പോള്‍ ഒരുത്തനും മിണ്ടണ്ടല്ലോ.
ചൈനയില്‍ യാങ്സേ നദിയുടെ തീരത്ത് അതിമനോഹരമായ ഒരു തീം പാര്‍ക്ക് ഒരുങ്ങുന്നു. വെള്ളം പാഴാക്കിക്കളയുന്ന ബൂര്‍ഷ്വാപണിക്ക് ചൈനയെ കിട്ടില്ല. ആ ചരിത്രപരമായ പാര്‍ക്കിന്റെ തീം വാട്ടറല്ല, 100 ശതമാനം പരിശുദ്ധമായ സെക്സ് !
ലോകത്ത് സെക്സ് തീം പാര്‍ക്കുകള്‍ അധികമില്ല. സംഗതി വ്യാപകമാകുന്നതിനു മുമ്പേ ചൈനയിലും തുടങ്ങുന്നു ഒരെണ്ണം. ലവ്ലാന്‍ഡ് എന്നു പേരിട്ടിരിക്കുന്ന സെക്സ് തീം പാര്‍ക്ക് ഒക്ടോബര്‍ മുതതല്‍ ചൈനക്കാരെ സെക്സിന്റെ തറ പറ, പന മുതല്‍ ഇരുന്നും കിടന്നും കുനിഞ്ഞുമൊക്കെയുള്ള തരാതരം റൈഡുകളും പഠിപ്പിക്കും. റൈഡുകളെപ്പറ്റിയൊന്നും തീം പാര്‍ക്കിന്റെ ആളുകള്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. പാര്‍ക്കിന്റെ കവാടത്തില്‍ ആളുകളെ സ്വീകരിക്കുന്നത് ഒരു പെണ്ണിന്റെ നഗ്നമായ അരക്കെട്ടും കാലുകളുമാണ്. സന്ദര്‍ശകരെ ആകര്‍ഷിക്കാനെന്ന വണ്ണം അത് ഫുള്‍ടൈം കറങ്ങിക്കൊണ്ടിരിക്കും.
പാര്‍ക്കിനുള്ളിലേേക്കു കയറിയാലോ മൊത്തം സെക്സ് ! ലൈംഗികാവയവങ്ങളുടെ പടുകൂറ്റന്‍ ശില്‍പങ്ങള്‍. ഒന്നും നേരേ ചൊവ്വേ കണ്ടിട്ടില്ല എന്നു തോന്നുന്നവര്‍ക്ക് വിശദമായി കണ്ടു മനസ്സിലാക്കാം. അതുകൊണ്ടു തീരുന്നില്ല, സെക്സിന്റെ ചരിത്രം, ലിംഗങ്ങള്‍ മുളച്ചുനില്‍ക്കുന്ന പൂന്തോട്ടങ്ങള്‍, നഗ്നരായ സ്ത്രീകള്‍ പലതും ചെയ്യുന്ന ശില്‍പങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന പുഴയോരം, വിവിധ രാജ്യങ്ങളിലെ സെക്സ്, സെക്സ് ശൈലികള്‍, അനുഭവങ്ങള്‍ അങ്ങനെ മൊത്തത്തില്‍ സെക്സില്‍ മുങ്ങിക്കുളിച്ചു പണ്ടാരമടങ്ങിയേ തിരിച്ചിറങ്ങാന്‍ പറ്റൂ.
സെക്സ് എന്നു കേള്‍ക്കുന്നതേ ചൈനക്കാര്‍ക്ക് ഏതാണ്ട് പോലെയാണെന്നും ഇതിനൊരു മാറ്റം വരുതത്തുന്നതിനും മൊത്തത്തില്‍ ലൈഗികജീവിതവും കാഴ്ചപപ്പാടുകളും ലൈഗികപ്രവര്‍ത്തനവും ഒക്കെ ഊര്‍ജ്ജിതമാക്കുന്നതിനാണ് ഈ സെക്സ് തീം പാര്‍ക്ക് ഉണ്ടാക്കുന്നതെന്നാണ് ചൈനക്കാരനായ പാര്‍ക്ക് മാനേജര്‍ പറയുന്നത്. 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്ക് വിവാഹേതരലൈംഗികബന്ധങ്ങളുണ്ട്, 28 ശതമാനം ചൈനക്കാരികള്‍ക്കു മാത്രമേ രതിസുഖം ഉണ്ടായിട്ടുള്ളൂ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും പാര്‍ക്കു വരുന്നതോടെ പരിഹാരമാകുമെന്ന് മാനേജര്‍ പറയുന്നുണ്ട്.
ഒക്ടോബറില്‍ പാര്‍ക്ക് തുറന്നിട്ടു വേണം ഒന്നു കാണാന്‍ എന്നു കരുതി നല്ലൊരു ശതമാനം ആളുകള്‍ ദിവസങ്ങളെണ്ണി കഴിയുമ്പോള്‍ പാര്‍ക്ക് തുറക്കുന്നതൊന്നു കാരണം എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ചുമ്മാ തുണിയൊന്നു പൊക്കിക്കാണിച്ചാല്‍ പേടിച്ചോടുന്ന ജനങ്ങളെ ഞെട്ടിപ്പിക്കുന്ന വലിപ്പത്തിലുള്ള അവയവങ്ങളുടെ ശില്‍പങ്ങള്‍ കാണിച്ചാല്‍ ആളുകള്‍ അറ്റാക്കു വന്നു മരിക്കുമെന്ന നിലപാടിലാണ് പലരും. സെക്സ് തീം പാര്‍ക്ക് എന്നല്ല സെക്സ് ആഭാസ പാര്‍ക്ക് എന്നാണിതിനെ വിളിക്കേണ്ടതെന്നും ചിലര്‍ പറയുന്നു.
വിസ്മയ പാര്‍ക്കിനു വീഗാലാന്‍ഡ് പ്രചോദനമായിട്ടുണ്ടാവാം എന്നു പറയുന്നതുപോലെ ചൈനീസ് ലവ്ലാന്‍ഡിനു പ്രചോദനം കൊറിയയിലെ ലവ്ലാന്‍ഡ് ആണ്. കൊറിയയില്‍ 2004ല്‍ തുടങ്ങിയ ലവ്ലാന്‍ഡ് ആണ് ലോകത്തെ ആദ്യത്തെ സെക്സ് തീം പാര്‍ക്ക് എന്നും അതല്ല 2007ല്‍ ലണ്ടനില്‍ തുടങ്ങിയ അമോര അക്കാദമി ഓഫ് സെക്സ് ആന്‍ഡ് രിലേഷന്‍ഷിപ്സ് ആണ് ആദ്യത്തേതെന്നും രണ്ടു വാദമുണ്ട്, യേത് ? എന്തായാലും ചൈനയില്‍ ഇതാദ്യത്തേതാണ്.
ലണ്ടന്‍ പാര്‍ക്കില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. 15 പൌണ്ട് കൊടുത്തുവേണം സെക്സിന്റെ മായികഭാവങ്ങളും റൈഡുകളും നിറഞ്ഞ തീം പാര്‍ക്കിലേക്കു പ്രവേശിക്കാന്‍. റൈഡുകളൊന്നും ഇവിടെയില്ല. എന്നാല്‍ കൊറിയയിലെ പാര്‍ക്കില്‍ തീവ്രമായ അനുഭവങ്ങള്‍ പകരുന്ന ചില റൈഡുകളുമുണ്ടത്രേ. ചൈനയും കൊറിയയും ലണ്ടനും വച്ചുനോക്കുമ്പോള്‍ ആത്മീയമായി നമ്മുടെ ഹൃദയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ചൈനയിലെ പാര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ആനന്ദകരം.
ഒടുക്കത്തെ അപ്ഡേറ്റ്: ഇതൊരുമാതിരി മൂന്നാറിലെ എടപാടായിപ്പോയി. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ചൈനയിലെ ഏതാണ്ട് പണി പൂര്‍ത്തിയായി ഒക്ടോബറില്‍ തുറക്കാനിരുന്ന സെക്സ് തീം പാര്‍ക്ക് മൂരാച്ചി സര്‍ക്കാര്‍ ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് നിരപ്പാക്കി. ലോകമാധ്യമങ്ങളില്‍ പാര്‍ക്കിനെ സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ സെക്സ് എന്ന മാരകപാപം ഇപ്പോഴും രാജ്യത്തു നിലവിലുണ്ട് എന്ന ധാരണ പരത്തുമെന്നതിനാലും വാര്‍ത്തകള്‍ മൊത്തത്തില്‍ സര്‍ക്കാരിനു നാണക്കേടാകയാലും ബുദ്ധിജീവികളും സാംസ്കാരികപ്രവര്‍ത്തകരും പ്രതിഷേധപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞതിനാലുമാണ് സര്‍ക്കാര്‍ തീം പാര്‍ത്ത് ഇടിച്ചു നിരപ്പാക്കിയതത്രേ. മൂരാച്ചി സര്‍ക്കാര്‍ തുലയട്ടെ !
കന്യകാത്വം ആദായവിലയ്ക്ക് (വാറ്റ് ബാധകം)
വേശ്യാവൃത്തി വൃത്തിയും അതുപോലെ മല്‍സരവുമുള്ള മാന്യമായ തൊഴിലായി മാറിയപ്പോള്‍ മൊത്തത്തില്‍ ചരക്കിനു വില കുറയുകയും നിലവാരം കുറഞ്ഞ ചരക്കുകള്‍ക്ക് വില കിട്ടാതാവുകയും ചെയ്തതോടെ സ്വയം ചരക്കായി അംഗീകരിച്ച് വ്യത്യസ്തമായ വിപണനതന്ത്രങ്ങളുമായി വിപണിയിലേക്കിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ചില പെണ്‍കുട്ടികള്‍. മനുഷ്യക്കടത്തും കച്ചവടവും ഒന്നും ഒരു പുതുമയല്ല. പെണ്‍വാണിഭം കേരളത്തില്‍ പോലും ഒരു കുടില്‍വ്യവസായമാണ്. ഞാന്‍ പറഞ്ഞുവരുന്നത് വിദേശത്തെ കാര്യമാണ്.
വെബ്സൈറ്റിലൂടെ തന്റെ കന്യകാത്വം വില്‍പനയ്ക്ക് വച്ച് ഒരാഴ്ച കൊണ്ട് ഒറ്റയടിക്ക് ആറരലക്ഷം രൂപ (10,000 യൂറോ) സമ്പാദിച്ച റുമേനിയന്‍ വിദ്യാര്‍ത്ഥിനി അലീന പേര്‍സിയയോട് ഇപ്പോള്‍ ജര്‍മന്‍കാരികള്‍ക്കു പോലും കുശുമ്പാണത്രേ. സ്റ്റുഡന്റ് വിസയുമായി കംപ്യൂട്ടര്‍ പഠനത്തിന് ജര്‍മനിയിലെത്തിയ അലീനയ്ക്ക് 90 ദിവസത്തെ വര്‍ക് വിസയാണ് ലഭിച്ചത്. ഒരു തരികിട റെസ്റ്റോറന്റില്‍ ജോലി നോക്കിയെങ്കിലും കാര്യമായ വരുമാനമുണ്ടായില്ലെന്നു മാത്രമല്ല, മാന്ദ്യം കാരണം പണി പോവുകയും ചെയ്തു. പട്ടിണിക്കാരായ ജര്‍മന്‍കാരോട് പിന്നെയൊരു ജോലി ചോദിച്ചില്ല അലീന.
ഇരുപത്തിരണ്ടാം വയസ്സില്‍ ഇരുപത്തഞ്ചു ലക്ഷം പൌണ്ടിനു തന്റെ കന്യകാത്വം വെബ്സൈറ്റില്‍ ലേലത്തിനു വച്ച അമേരിക്കക്കാരി നതാലി ഡൈലന്റെ പരിപാവനമായ പാത പിന്‍തുടരാന്‍ തീരുമാനിച്ച 18കാരി അലീന നേരെ www.gesext.de എന്ന വെബ്സൈറ്റിലേക്കു ചെന്നു തന്റെ വിദ്യാഭ്യാസത്തിനാവശ്യമായ 37 ലക്ഷം രൂപയ്ക്കു വേണ്ടി കന്യകാത്വം ലേലത്തിനു വച്ചു.
“I am a 108lbs, 5ft 6in tall, brown-eyed Romanian girl. I don’t smoke and own a certificate from a gynaecologist which says I’m a virgin. I want my first time to be special and not very abrupt. I want to meet a gentle, respectful and generous man.”
അഞ്ഞൂറിലും ആയിരത്തിലും തുടങ്ങിയ ലേലം വിളി പെട്ടെന്നുഷാറായി. ഒടുവില്‍ തികച്ചും നാടകീയമായി അയാള്‍ കടന്നുവന്നു. ധലലത്തിന്റെ അവസാനമണിക്കൂറുകളില്‍ അയാള്‍ അലീനയുടെ കന്യകാത്വത്തിന് ആറര ലക്ഷം രൂപ വില പറഞ്ഞു. സമയപരിധി കഴിഞ്ഞ് ലേലം ക്ളോസ് ചെയ്യുമ്പോള്‍ ഒരു തരം രണ്ടു തരം മൂന്നു തരം വിളിച്ച് അലീനയുടെ കന്യകാത്വം 45കാരനായ ആ ഇറ്റാലിയന്‍ കച്ചവടക്കാരന്‍ സ്വന്തമാക്കിയിരുന്നു.
ലേലത്തിനു വച്ച മുതലിന് അലീന എത്ര വിലയിട്ടിരുന്നു എന്നറിയില്ല. എന്തായാലും 37 ലക്ഷം വേണ്ടിടത്ത് വെറും ആറര ലക്ഷം മാത്രം കിട്ടിയിട്ടും അലീന ഹാപ്പിയാണ്. കംപ്യൂട്ടര്‍ പഠനത്തിനാവശ്യമായ പണം കിട്ടിയില്ല എന്നിരിക്കെ ബാക്കി പണം കണ്ടെത്താന്‍ ഒരിക്കല്‍ കൂടി ലേലത്തിനു വയ്ക്കാന്‍ കന്യകാത്വം ഒട്ടു കയ്യിലില്ല താനും. 90 ദിവസത്തെ വര്‍ക് വിസയില്‍ അലീനയ്ക്ക് വേശ്യാവൃത്തി വരെ ചെയ്യാമെന്ന് ജര്‍മന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അലീന കന്യകയാണെന്നതു തെളിയിക്കാന്‍ രണ്ടുവട്ടം വൈദ്യപരിശോധന നടത്തിയ ശേഷം വെനീസിലേക്കുള്ള ടിക്കറ്റ് സഹിതമുള്ള അലീനയുടെ ചെലവുകള്‍ വഹിച്ച വെനീസിലെ വ്യാപാരി അലീനയെ വല്ലാതെ സല്‍ക്കരിച്ചു കളഞ്ഞത്രേ. കച്ചവടത്തിനു ശേഷമുള്ള അനുഭവം അലീന വിവരിക്കുന്നത് തന്നെ കേള്‍ക്കാനാണ് രസം. –
“അറൈവല്‍ ലോഞ്ചില്‍ അദ്ദേഹം എന്റെ അടുത്തേക്കു വന്നു, കുറെ ചോക്കലേറ്റ് പെട്ടികള്‍ സമ്മാനിച്ചിട്ടു പറഞ്ഞു, വെനീസിലേക്കു സ്വാഗതം. 45 വയസ്സുണ്ടെങ്കിലും വളരെ വളരെ ചെറുപ്പമായിരുന്നു അദ്ദേഹത്തെ കാണാന്‍. ഉയരം കുറഞ്ഞ് നന്നായി വേഷം ധരിച്ച, കറുത്ത മുടിയും, നീലക്കണ്ണുകളും വല്ലാത്ത ചിരിയുമുള്ള സുന്ദരന്‍. എനിക്ക് ഇറ്റാലിയനും അദ്ദേഹത്തിനു റുമേനിയനും അറിയാത്തതുകൊണ്ട് ഇംഗീഷിലാണ് ഞങ്ങള്‍ സംസാരിച്ചത്. വെനീസിലെ കാഴ്ചകള്‍ കാണിക്കാന്‍ എന്നെ അദ്ദേഹം കൊണ്ടുപോയി. യാത്രയിലുടനീളം അദ്ദേഹം എന്നെ സമ്മാനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു.
തനിക്കൊരു നല്ല ജോലിയുണ്ടെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പക്ഷെ, വിവാഹിതനാണോ ഒരു കുടുംബം ഉണ്ടോ എന്നൊന്നും എന്നോടു പറഞ്ഞില്ല, ഞാന്‍ ചോദിച്ചുമില്ല. വൈകുന്നേരം ഞങ്ങള്‍ ഒരു ലക്ഷ്വറി ഹോട്ടലിലേക്കു പോയി. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു അത്. ഞങ്ങള്‍ പരസ്പരം ചുംബിച്ചു, വിവസ്ത്രരായി. കരാര്‍ അനുസരിച്ച് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. പിറ്റേന്ന് എല്ലാവരെയും പോലെ ഞങ്ങള്‍ പ്രാതല്‍ കഴിച്ചു. വളരെ മനോഹരമായിരുന്നു അത് “
പിരിഞ്ഞതിനു ശേഷവും തന്റെ ഇരട്ടിപ്രായവും പത്തുവയസ്സും കൂടിയുള്ള വ്യാപാരിയെ മറക്കാന്‍ കഴിയില്ലെന്ന് അലീന പറയുന്നു. അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിയുമെന്നു പ്രത്യാശിക്കുന്ന അലീന അടുത്ത തവണ സംഗതി ഫ്രീയായിരിക്കുമെന്ന് ഇപ്പോഴേ പറയുന്നു.
എന്നാല്‍ ഈ ഏര്‍പ്പാടിന് എങ്ങനെ ടാക്സിടണം എന്നാലോചിച്ചു കുഴഞ്ഞിരിക്കുകയാണ് ജര്‍മനിയിലെ ടാക്സ് ഉദ്യോഗസ്ഥര്‍. വേശ്യാവൃത്തി ജര്‍മനിയില്‍ അംഗീകൃത തൊഴിലാണെങ്കിലും സ്റ്റുഡന്റ് വിസയില്‍ വന്ന അലീന ചെയതത് വേശ്യാവൃത്തിയല്ല. 90 ദിവസത്തെ വര്‍ക് വിസയുണ്ടെങ്കിലും ഇത്തരമൊരു ലേലത്തിലേര്‍പ്പെട്ടത് ധാര്‍മികമായി എന്തുലക്ക്യാണെങ്കിലും സാമ്പത്തികമായി ശരിയാണോ എന്നതും പരിശോധിച്ചുവരുന്നതേയുള്ളൂ. എന്തായാലും കുറഞ്ഞ സമയം കൊണ്ട് ഇത്രയധികം തുക സമ്പാദിച്ചതുകൊണ്ട് ഈ വരുമാനം വാറ്റിനു വിധേയമാകുമെന്നും എന്നാല്‍പ്പോലും സാമാന്യം നല്ല തുക കൊച്ചിനു ബാക്കി കിട്ടുമെന്നും ടാക്സുകാര്‍ പറയുന്നു.
ഉദ്ദേശിച്ച കാശു കിട്ടിയില്ലെങ്കിലും എത്ര കാശ് കൊടുത്താലും കിട്ടാത്ത പ്രശസ്തി ഈ ഒരു ലേലത്തിലൂടെ നേടാനായി എന്നതിനാല്‍ അലീനയ്ക്ക് ഭാവിയില്‍ ഒന്നിനും മുട്ടുണ്ടാവുകയില്ലെന്നു പ്രതീക്ഷിക്കാം.
അമറുന്ന ടെന്നിസ് പെണ്ണുങ്ങള്‍
എനിക്കു ടെന്നിസ് അറിയില്ല. എങ്കിലും കളി കണ്ടാല്‍ ഞാന്‍ ഇരുന്നുപോവും. ബോറിസ് ബെക്കറും ആന്ദ്രെ അഗാസിയും റോജര്‍ ഫെഡററും ഒക്കെ എന്റെ ഇഷ്ടതാരങ്ങളാണ്. ഇവരുടെയൊക്കെ കളി കണ്ടിരിക്കാന്‍ എനിക്കു കിറുക്കില്ല.ഇവരൊക്കെ വലിയ കളിക്കാരാണെന്നു പത്രത്തില്‍ വായിച്ചറിഞ്ഞതാണ്. സ്റ്റെഫി ഗ്രാഫ് മുതല്‍ ഇങ്ങോട്ട് ഒട്ടേറെ വനിതാ ടെന്നിസ് താരങ്ങളുടെ കളിയാണ് ഞാന്‍ ഇരുന്നു (ചിലപ്പോള്‍ കിടന്നും) കണ്ടിട്ടുള്ളത്. എന്നെപ്പോലെയൊരു മൂന്നാംകിട വായില്‍നോക്കിക്ക് ടെന്നിസില്‍ എന്തു കമ്പം എന്നു ചോദിച്ചാല്‍ കൃത്യമായും ഒരുത്തരമേയുള്ളൂ- കളിക്കാരികളിലാണു കമ്പം. സ്റ്റെഫി ഗ്രാഫ്, മോണിക്ക സെലസ്, ഗബ്രിയേല സബാറ്റിനി, മേരി പിയേഴ്സ്, മര്‍ട്ടിന ഹിന്‍ജിസ് (മര്‍ട്ടിന നവരത്ലോവയെ കെമിസ്ട്രി ടീച്ചറെ എന്ന പോലെ ഞാനിപ്പോഴും ഭയക്കുന്നു), അന്ന കുര്‍ണികോവ, മരിയ ഷറപ്പോവ, സാനിയ മിര്‍സ, അന ഇവാനോവിച്ച്,സുന്ദരിമാരുടെ നിര അവസാനിക്കുന്നില്ല. കുട്ടിക്കുപ്പായമിട്ട് അവര്‍ കോര്‍ട്ടില്‍ ചാടിമറിയുന്നതിന് ഒരു സൌന്ദര്യമുണ്ട്. വളരെ ഗൌരവത്തോടെ ബോളിന്റെ പ്രായണവും റാക്കറ്റിന്റെ ചലനങ്ങളും സ്കോര്‍ബോര്‍ഡും മാത്രം ശ്രദ്ധിക്കുന്ന മാന്യന്‍മാര്‍ പൊറുക്കുക.
കുറെക്കാലമായി ആലോചിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ടെന്നിസ് കോര്‍ട്ടില്‍ ഈ പെണ്ണുങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദത്തെപ്പറ്റി. വിംബിള്‍ഡണ്‍ വേദിയില്‍ ഇതിപ്പോള്‍ ചൂടു പിടിച്ച ചര്‍ച്ചയായിരിക്കുന്നതിനാല്‍ എന്റെ സുന്ദരിമാരുടെ അമറലുകളെപ്പറ്റി രണ്ടു വാക്ക് പറയാതിരിക്കുന്നതെങ്ങനെ. ടെന്നിസ് കോര്‍ട്ടില്‍ അമറുന്നത് നിരോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തീരുമാനിക്കാന്‍ പോകുന്നു എന്നതാണ് ഒടുവിലത്തെ വിവരം. അതിനു മാന്യമായ ന്യായങ്ങളുണ്ട്. ഇത് മറുകോര്‍ട്ടിലെ കളിക്കാരിയുടെ ശ്രദ്ധ മാറ്റും. ഇതെപ്പറ്റി കെമിസ്ട്രി ടീച്ചര്‍ തന്നെ ശക്തമായ നിലപാടുമായി രംഗത്തു വന്നിട്ടുണ്ട്. മോണിക്ക സെലസ് കളിക്കുമ്പോള്‍ ഓരോ ഷോട്ടിലും പുറത്തുവിട്ടുകൊണ്ടിരുന്ന ശബ്ദം (ഗര്‍ജനമെന്നോ അമറലെന്നോ മുക്രയെന്നോ വിളിക്കാം) തന്നെ അലോസരപ്പെടുത്തിയിരുന്നു എന്നു പറഞ്ഞ ടീച്ചര്‍ ബോള്‍ കാണുന്നതിനു മുമ്പ് തന്നെ റാക്കറ്റ് ബോളിനു നല്‍കുന്ന ആഘാതത്തിന്റെ ശബ്ദത്തില്‍ നിന്നു ആ ഷോട്ട് എങ്ങനെയായിരിക്കുമെന്നു മനസ്സിലാക്കാനുള്ള അവസരം ആ പെണ്ണിന്റെ അമറല്‍ നശിപ്പിച്ചു എന്നാരോപിക്കുന്നു. ആ ലക്ഷ്യം വച്ചു മനപൂര്‍വമാണ് ഈ ശബ്ദമുണ്ടാക്കുന്നത് എന്നും ടീച്ചര്‍ ആരോപിച്ചിട്ടുണ്ട്.
തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഈ ശബ്ദമുണ്ടാക്കല്‍ തുടങ്ങിയത് മോണിക്ക സെലസ് തന്നെയാണെന്നു തോന്നുന്നു. അതിനു മുമ്പ് ശാന്തമായിരുന്നു ടെന്നിസ്. സ്റ്റെഫി ഗ്രാഫ് ശബ്ദമുണ്ടാക്കാതെയാണ് കളിച്ചിരുന്നത്. അതുകൊണ്ടു തന്നെയാവണം ശാരദയും ഷീലയുമൊക്കെ അഭിനയിച്ച സിനിമകള്‍ പോലെ സ്റ്റെഫിയുടെ ഗെയിമുകള്‍ ശാലീനമായിരുന്നു, സുന്ദരമായിരുന്നു. പുരുഷ കളിക്കാര്‍ തീര്‍ത്തും ശാന്തരായിരുന്നു. അഗാസിയാണ് ഒച്ചവച്ചു തുടങ്ങിയത്. പിന്നെ വന്നവര്‍ അതു തുടര്‍ന്നു. ടെന്നിസില്‍ പുതിയൊരു സ്കൂളിന്റെ തുടക്കമായിരുന്നു അതെന്നു പറയാം. അല്ലെങ്കില്‍ അമറുന്ന കളിക്കാരെല്ലാം ഒരേ ടെന്നിസ് സ്കൂളില്‍ നിന്നുള്ളവരായിരുന്നു. ഫ്ളോറിഡ ടെന്നിസ് അക്കാദമിയില്‍ നിന്നു വന്നവരാണ് ഈ ശബ്ദവിന്യാസത്തിനു തുടക്കമിട്ടതെന്ന ആരോപണത്തെ അക്കാദമി ഉടമ നിക്ക് നിഷേധിക്കുന്നില്ല. പക്ഷെ, താനോ തന്റെ ജീവനക്കാരോ താരങ്ങളോട് ഷോട്ടിനോടൊപ്പം അമറണമെന്നു പഠിപ്പിച്ചിട്ടില്ലെന്നും അതു സ്വാഭാവികമായി സംഭവിക്കുന്നതാകാമെന്നും പറയുന്നു.
ഇപ്പോള്‍ ടെന്നിസിന്റെ ശബ്ദം എന്നാല്‍ ഈ ഗര്‍ജനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കുന്നു. അമറല്‍ മാത്രം കേട്ട് ഏതു കളിക്കാരിയാണെന്നു തിരിച്ചറിയാന്‍ കഴിയുന്നവരും ഉണ്ടത്രേ. മോണിക്ക സെലസിന്റെ ഗര്‍ജനങ്ങള്‍ സെക്സിയായിരുന്നെന്നു പറയുന്ന പലര്‍ക്കും പിന്നെ വല്ലാത്ത ഉത്തേജനം നലല്‍കിയത് ഷറപ്പോവയുടെ ഗര്‍ജനങ്ങളാണ്. ഈ പെണ്ണുങ്ങള്‍ ചുമ്മാ കുരവയിടുന്നതിനെ ഗര്‍ജനമെന്നു വിളിക്കുന്നത് ശരിയാണോ എന്നു തോന്നാം. ഇവര്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവു നോക്കിയാല്‍ അങ്ങനെ തന്നെ വിളിക്കണമെന്നതാണു സത്യം. ഏറ്റവും സെക്സിയായ ഷറപ്പോവയുടെ ഗര്‍ജനവും ഒരു സിംഹത്തിന്റെ ഗര്‍ജനവും തമ്മില്‍ വെറും 9 ഡസിബെല്‍ ദൂരമേയുള്ളൂ. സിംഹഗര്‍ജനം 110 ഡസിബെല്‍ ആണെങ്കില്‍ ഷറപ്പോവഗര്‍ജനം 101 ഡസിബെല്‍ ആണ്. തൊട്ടുപിന്നില്‍ സെലസ് തന്നെയാണ് – 93.2 ഡസിബെല്‍. സെറീന വില്യംസ് (88.9), ലിന്‍ഡ്സേ ഡാവെന്‍പോര്‍ട് (88), വീനസ് വില്യംസ് (85), വിക്ടോറിയ അസരെന്‍ക (83..5), എലേന ബോവിന (81), അന്ന കുര്‍ണികോവ (78.5), കിം ക്ളിജ്സ്റ്റേഴ്സ് (75), എലേന ഡെമെന്റിയേവ (73) എന്നിവര്‍ മോശമല്ലാത്ത ഗര്‍ജനങ്ങളുമായി തൊട്ടുപിന്നിലുണ്ട്. 85 ഡെസിബെല്ലിനു മുകളിലുള്ള ഏതു ശബ്ദവും ചെവിയുടെ പരിപ്പെടുക്കുമെന്നാണ് ചെവിയോളജി വിദഗ്ധര്‍ പറയുന്നത്.
ഈ ശബ്ദം എതിര്‍കോര്‍ട്ടിലെ കളിക്കാരിയെ മാത്രമാണോ അലോസരപ്പെടുത്തുന്നത് ? കളി കാണുന്നവര്‍ക്ക് എന്തു തോന്നുന്നു ? വളരെ അരോചകമാണെന്നു ചിലര്‍ പറയുമ്പോള്‍ ചിലര്‍ക്ക് അമറല്‍ ശബ്ദം സെക്സിയായി തോന്നുന്നു. എങ്കിലും മിക്കവാറും വോട്ടെടുപ്പുകളിലും 70 ശതമാനം ആളുകളും അമറല്‍ ശബ്ദം സെക്സിയല്ല എന്നും ഈ പെണ്ണുങ്ങള്‍ക്കു കോര്‍ട്ടിലുള്ള സെക്സ് അപ്പീല്‍ തുലയ്ക്കാനേ ഈ അമറലുകള്‍ ഉപകരിക്കൂ എന്നും പറയുന്നു. ഇത് അല്‍പം ഉറക്കെ പറഞ്ഞ ബിബിസി റേഡിയോ 5 കമന്റേറ്ററും പഴയ കളിക്കാരനുമായ മൈക്കല്‍ സ്റ്റിച്ചിന്റെ മേല്‍ കുതിരകയറുകയാണ് ഫെമിനിസ്റ്റുകള്‍. ടെന്നിസില്‍ പെണ്ണുങ്ങള്‍ കാഴ്ച വയ്ക്കുന്നത് അവരുടെ കളിയല്ല മറിച്ച് ലൈംഗികതയാണെന്നു പറഞ്ഞ സ്റ്റിച്ച് ഈ അമറലുകള്‍ ആ കച്ചവടത്തെ ദോഷകരമായി ബാധിക്കും എന്നു പറഞ്ഞതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. അമറണോ വേണ്ടയോ എന്നതില്‍ നിന്ന് ടെന്നിസില്‍ പെണ്ണുങ്ങള്‍ വില്‍ക്കുന്നത് ടെന്നിസോ സെക്സോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.
കളിയറിയാതെ ടെന്നിസ് കാണുന്ന എന്നെപ്പോലുള്ള ഞരമ്പുകളാണ് അതിനുത്തരം. എന്തു കൊണ്ടു സാനിയ മിര്‍സ ഇത്ര വലിയ താരമായി എന്നു ചോദിച്ചാല്‍ അത് അവരുടെ ശരീസസൌന്ദര്യം കൊണ്ട് എന്നു വേണമെങ്കില്‍ മറുപടി പറയാം. അല്ലെങ്കില്‍ സാനിയയുടെ റാങ്കിനു മുകളിലുള്ള എത്ര പേരെ നമുക്കറിയാം. സാനിയക്കുള്ള അത്ര ആരാധകര്‍ സൈന നേവാളിന് ഇല്ലാത്തത് എന്തു കൊണ്ട് ? കളി കാണുന്നവര്‍ക്ക് ടെന്നിസിനു പുറമേ സാനിയ ഒരു വിരുന്നാണ്. സാനിയ മാത്രമല്ല, കുര്‍ണികോവയും ഷറപ്പോവയും അനയും എല്ലാം അവരറിയാതെ തന്നെ വിളമ്പുന്നത് ഈ വന്യമായ സൌന്ദര്യപ്രകടനമായിരിക്കാം. അതിന് ഈ അമറലുകള്‍ ഒരു തടസ്സമാണ് എന്നു പറയുമ്പോള്‍ ടെന്നിസ് കളിക്കാരികള്‍ നിശ്ചയമായും കളിയെക്കാള്‍ ശ്രദ്ധിക്കേണ്ടത് മറ്റേതിലാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ഡോക്ടര്‍ ഓപ്പറേഷനു വരുമ്പോള്‍ ഒരു ടൈറ്റ് ടീഷര്‍ട്ട് ധരിക്കണം എന്നു ലേഡീ ഡോക്ടറോട് ഹാര്‍ട്ട് പേഷ്യന്റ് നിര്‍ദേശിക്കുന്നതുപോലെ അപകടകരമാണത്. അമറല്‍ നിരോധിക്കുമ്പോഴും അത് ടെന്നിസിലെ സെക്സ് അപ്പീല്‍ കൂട്ടാനോ അതോ എതിരാളിയുടെ ശ്രദ്ധ സൂക്ഷ്മമാക്കാനോ എന്ന ചോദ്യത്തിന് ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന് ഉത്തരം നല്‍കാന്‍ കഴിയുമോ എന്നത് സംശയമാണ്.
ബെസ്റ്റ് (ഗേള്‍)ഫ്രണ്ട്
പരാതികളില്ല; പരിഭവമില്ല, തലയണമന്ത്രങ്ങളില്ല. അഥവാ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കട്ടില്‍ വടക്കോട്ട് മാറ്റിയിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്ന പ്രശ്നമില്ല. എച്ച്ഐവിയെ പേടിക്കേണ്ട, റേറ്റ് കൂട്ടുമോ എന്നും ആശങ്ക വേണ്ട. രോഗമോ വാര്‍ധക്യമോ ഒരു ഭീഷണിയാകാനും പോകുന്നില്ല. എന്നെങ്കിലും ഇതെല്ലാം പത്രസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തുമെന്നോ നിങ്ങളറിയാതെ വിഡിയോ എടുത്ത് നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നോ ഭയപ്പെടുകയും വേണ്ട.
അവിവാഹിതനായി ആയുഷ്കാലം ജീവിക്കാന്‍ തീരുമാനിക്കുന്ന ഫ്രോഡുകള്‍ക്കും കറുത്തതോ വെളുത്തതോ കാവി പൂശിയതോ ആയ കുപ്പായങ്ങള്‍ക്കുള്ളില്‍ ദൈവത്തിന്റെ ഏജന്റായി ജീവിക്കുന്നവര്‍ക്കും, മൊത്തത്തില്‍ പെണ്ണിനെ കൊണ്ടുള്ള പ്രയോജനം രാത്രീലിച്ചിരെ നേരത്തെ നേരമ്പോക്കു മാത്രമാണെന്നു കരുതുന്നവര്‍ക്കും അങ്ങനൊരു നേരമ്പോക്ക് ഓര്‍ത്തു മാത്രം കല്യാണം കഴിക്കുന്നവര്‍ക്കും ഇവള്‍ പ്രയോജനപ്പെടും. പക്ഷെ, സ്ത്രീധനം എന്ന പേരില്‍ ഒരു തുക ഇങ്ങോട്ടു കിട്ടില്ല. ഏതാണ്ട് അത്രയും വരുന്ന തുക അങ്ങോട്ടു കൊടുത്ത് സംഗതി വാങ്ങണം.
പേര് റോക്സി. വയസ്സ്: പതിനെട്ട് തികയില്ല(ഒരിക്കലും). ഉയരം 170 സെന്റീമീറ്റര്‍. ഭാരം 54 കിലോഗ്രാം. നല്ല വെളുത്ത നിറം. ഇനിയങ്ങോട്ട് പെര്‍ഫെക്ട് ആകാനില്ലാത്ത വിധം മികച്ച ഫിഗറും സംഗതികളും. ലോകത്തെ ആദ്യത്തെ സെക്സ് റോബോട്ട് എന്നോ അങ്ങനെ പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഗേള്‍ഫ്രണ്ട് എന്നോ വിശേഷിപ്പിക്കാം. ഏകപക്ഷീയമായ ലൈംഗികപ്രവര്‍ത്തനത്തിനു വേണ്ടി വികസിപ്പിച്ചെടുത്തിട്ടുള്ള ഡമ്മികള്‍ യുഖയുഖാന്തരങ്ങള്‍ക്കു മുമ്പേ ഭൂമിയില്‍ ഉണ്ടായിരുന്നതാണ്.
റോക്സിയോട് ഏകപക്ഷീയമായ ഒരു കളി നടക്കില്ല. കൃത്രിമബുദ്ധിയും തൊട്ടാല്‍ ചോര പൊടിയുന്ന വിധം മനോഹരമായ കൃത്രിമശരീരവുമുള്ള റോക്സി ശരിക്കും ഒരു മനുഷ്യസ്ത്രീയെപ്പോലെ പെരുമാറും (ആണുങ്ങള്‍ക്കു വേണ്ടി ഉണ്ടാക്കിയതാണെന്നെരിക്കെ അതെത്രത്തോളം സത്യമായിരിക്കും എന്നത് കണ്ടറിയണം).
ഒറിജിനല്‍ ഗേള്‍ഫ്രണ്ട് ഗള്ളഖാമുകന്റെ തോന്നലുകള്‍ക്കനുസരിച്ച് മാറില്ലല്ലോ. എന്നാല്‍, കൃത്രിമ ബുദ്ധിയുള്ള റോക്സിയില്‍ പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങളുണ്ട്. ഓരോ രാത്രിയിലെയും മൂഡിനനുസരിച്ച് സ്വിച്ചിടാം. സ്വിച്ചിട്ടാല്‍ റോക്സി എങ്ങനെയായിരിക്കും എന്നു വ്യക്തിത്വങ്ങളുടെ പേരില്‍ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഫ്രിജിഡ് ഫറ (അനങ്ങില്ല, ഒരേ കിടപ്പായിരിക്കും), മച്വര്‍ മാര്‍ത്താ (ഇതിനപ്പുറം കണ്ടവളാണെന്ന ലൈന്‍), വൈല്‍ഡ് വെന്‍ഡി (ഇങ്ങനെയുമുണ്ടോ ഭ്രാന്ത് എന്നു പറയിപ്പിക്കും) എന്നിവയാണ് പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന മൂന്നു വ്യക്തിത്വങ്ങള്‍.
ഇനിയിപ്പോള്‍ ഞാനുദ്ദേശിച്ചത് അങ്ങനെയല്ല ഇങ്ങനെയാണ് എന്നു കുറ്റം പറഞ്ഞ് വേറെ പെണ്ണുങ്ങളെ വളയ്ക്കാമെന്നാണെങ്കില്‍ അതും നടക്കില്ല. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് അവളെ മൊത്തത്തില്‍ കസ്റ്റമൈസ് ചെയ്ത് പരുവത്തിലാക്കാം. ചുരുക്കത്തില്‍ ഇത്തരത്തിലൊന്നിനെ സ്വന്തമാക്കിയാല്‍ അടിപിടിയും അലമ്പും ഇല്ലാത്ത ‘കുടുംബ’ജീവിതവും ഡൈവോഴ്സില്ലാത്ത ലോകവും സൃഷ്ടിക്കാമെന്നും കമ്പനി പ്രതിനിധികള്‍ സൂചിപ്പിക്കുന്നു. പെണ്ണുങ്ങള്‍ വലിയ മെനക്കേടാവുന്ന ഇക്കാലത്ത് ഇങ്ങനെ വല്ല പാവയോ റോബോട്ടോ ആയിരിക്കും ഭാവിയില്‍ ആണുങ്ങള്‍ ഇണയായി തിരഞ്ഞെടുക്കുക എന്നു ചില ഗവേഷകരും പറയുന്നു.
അമേരിക്കയില്‍ ഉണ്ടാക്കിയ ഈ സംഗതിക്കു പിന്നിലും ഒരു കഥയുണ്ട്. ഓര്‍കുട്ട് സൈറ്റ് ഉണ്ടാക്കിയ ചേട്ടന്‍ തന്റെ കാണാതായായ കൂട്ടുകാരിലെ തിരിയാനാണ് അതുണ്ടാക്കിയതെന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓര്‍കുട്ടിന് ഒരു കാല്‍പനിക പരിവേഷമുണ്ടായി. അങ്ങനെ നോക്കിയാല്‍ കണ്ണു നനയിക്കുന്ന ഒരു കഥ റോക്സിയുടെ പിന്നിലും ഉണ്ട്. റോക്സിയെ ഉണ്ടാക്കിയ ഡഗസ് ഹൈന്‍സ് എന്ന ചേട്ടന് സുന്ദരിയും സ്നേഹനിധിയുമായ ഒരു കൂട്ടുകാരിയുണ്ടായിരുന്നത്രേ. എന്നാല്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വച്ച് ഡഗസിന് ആ കുട്ടുകാരിയെ നഷ്ടപ്പെട്ടു.
ആ ദുഖം താങ്ങാനാവാതെ ഏകാന്തതയുടെ അപാരതീരങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന ഡഗസ് ഒടുവില്‍ സ്വന്തം കൂട്ടുകാരിയുടെ ഛായയിലും സാദൃശ്യത്തിലും റോക്സിയെ ഉണ്ടാക്കി. ഇനി പലതരം കേളീവിനോദങ്ങള്‍ക്കായി പീസ് ഒന്നിന് അഞ്ചു ലക്ഷം എന്ന നിരക്കില്‍ ഇതു കാമഭ്രാന്തന്‍മാര്‍ക്കു വില്‍ക്കും. അങ്ങനെ സ്വന്തം കൂട്ടുകാരിയെ നാട്ടുകാര്‍ പലവിധത്തില്‍ ഉപയോഗിക്കുന്നല്ലോ എന്നോര്‍ത്ത് അദ്ദേഹത്തിന്റെ മിഴികള്‍ ഈറനണിയുമായിരിക്കും.
മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്നൊക്കെ പറഞ്ഞാലും ഇതിന്റെ പ്രോഗ്രാമിങ് ഫെമിനിസ്റ്റുകള്‍ക്കിഷ്ടപ്പെടില്ല. കൈയ്യില്‍ കയറിപ്പിടിക്കുമ്പോളാണ് റോക്സി ആക്ടീവ് ആകുന്നത്. വാ ചേട്ടാ അകത്തേക്കു പോകാം എന്ന ഒരൊറ്റ ലൈനേ റോക്സിക്കുള്ളൂ. റോക്സിയോട് സ്ത്രീവിരുദ്ധ- പ്രകൃതിവിരുദ്ധ നടപടികള്‍ക്കു മുതിര്‍ന്നാല്‍ കൈമടക്കി ഠപ്പേന്നടിക്കില്ല റോക്സി. അങ്ങനെയൊരു പ്രോഗ്രാമിങ് ഇതിലില്ല. ഫെമിനിസ്റ്റുകള്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണോ ആവോ റോക്കി എന്ന പേരില്‍ ഇതിന്റെ ഒരു പുരുഷ വേര്‍ഷനും സൃഷ്ടിച്ചിട്ടുണ്ട്.
Subscribe to:
Comments (Atom)


