സാംസ്കാരിക ബുദ്ധിജീവികളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു നാറ്റക്കേസാണ്, എ ബ്ളഡി ഫക്കിങ് ഇഷ്യൂ ! പന്ത്രണ്ടു വയസ്സുള്ള പയ്യന് പതിനാലു വയസ്സുള്ള കൂട്ടുകാരിയുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നു, കൂട്ടുകാരി ഗര്‍ഭിണിയാകുന്നു, പ്രസവിക്കുന്നു. അപ്പോള്‍ ദാ വരുന്നു രണ്ടു പയ്യന്മാര് കൂടി, ഒരുത്തന് 14, മറ്റവന് 16. ഇരുവരും പറയുന്നു- ഞങ്ങളും ലെവളുമായി ഡിങ് ഡിങ്ങാ, ഞങ്ങള്‍ മാത്രമല്ല, ഞങ്ങടെ പ്രായത്തില്‍ ഈ നാട്ടിലുള്ള മിക്കവാറും എല്ലാവരും തന്നെ നായികയോടൊപ്പം എത്രയോ രാത്രികള്‍..
സംഗതി പുലിവാലായി. കൊച്ചിന്റെ പതിമൂന്നുവയസ്സുള്ള പിതാവിന്റെ തന്നെയാണോ കൊച്ച് എന്നറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനുള്ള നീക്കത്തിലാണ് അധികൃതര്‍. പതിമൂന്ന് വയസ്സുകാരന് എന്നു പറയാമെങ്കിലും പയ്യനെ കണ്ടാല്‍ കഷ്ടിച്ച് എട്ടു വയസ്സേ പറയൂ എന്നതാണ് മറ്റൊരു സംഗതി. സംഭവം, ലോകസംസ്കാരത്തിന്റെയും അതുപോലുള്ള പലതിന്റെയും തറവാടായ ബ്രിട്ടണിലാണ്. ഇതറിയാത്തവരായി ഇനി എന്നെപ്പോലെ ഏതാനും ആളുകള്‍ മാത്രമേ ബാക്കിയുള്ളൂ എന്നതു വേറെ കാര്യം. ചില കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ട് മാത്രമാവുന്നില്ല, നാലു പേരോടു പറയുക കൂടി ചെയ്തെങ്കിലേ നമുക്കൊരു സമാധാനം കിട്ടൂ.
കഥയറിയാത്തവര്‍ക്കു വേണ്ടി ആട്ടക്കഥയുടെ ചുരുക്കം- ആല്‍ഫി പാറ്റേന് എന്ന പതിമൂന്നു വയസ്സുകാരന് പതിനഞ്ചുകാരിയായ ഷാന്റെല്‍ സ്റ്റെഡ്മാന്‍ പ്രസവിച്ച കുഞ്ഞിന്റെ പിതാവാണെന്ന വാര്‍ത്ത തീര്‍ത്തും എക്സ്ക്ളൂസീവായി പുറത്തുകൊണ്ടുവന്നത് സണ്‍ ദിനപത്രമാണ്. എന്നു വച്ചാല്‍, അതിന്റെ തുടര്‍ന്നുള്ള പുരോഗതിയും അനുബന്ധവാര്‍ത്തകളും ഉള്‍പ്പെടെയുള്ള സംഗതികളും സണ്ണില്‍ മാത്രം, സ്ഫോടനാത്മകമായ ഒരു പൈങ്കിളിനോവല്‍ പോലെ പ്രതിദിനം ഖണ്ഡഃശ വന്നുകൊണ്ടിരിക്കുന്നു.
ബ്രിട്ടന്റെ ധാര്‍മികതയുടെ കഥ കഴിഞ്ഞു എന്ന മട്ടില്‍ ചര്‍ച്ചകള്‍ തുടങ്ങി. കൌമാരത്തിലെ ലൈംഗിതക, ഗര്‍ഭം ലൈഗികവിദ്യാഭ്യാസത്തിലെ പരാജയം തുടങ്ങിയ വിഷയങ്ങളില്‍ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളിലുള്ളവര് ചര്‍ച്ചകള്‍ നടത്തുന്നു. മറ്റൊരു പ്രധാന സംഗതി ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടാണ്. സണ്‍ ഇതു പുറത്തുകൊണ്ടുവരികയും വലിയ ചര്‍ച്ചയാക്കി മാറ്റുകയും ചെയ്യുമ്പോള്‍ പല രാജ്യങ്ങളിലും ഇക്കാര്യം ജനം അറിയാതെ നോക്കുകയാണ് മാധ്യമങ്ങള്‍. തങ്ങളുടെ കൌമാരക്കാരും ഇതുപോലെ വല്ലതും ചെയ്തുകളയുമോ എന്ന ആശങ്കയെ ധാര്‍മികബോധം എന്നല്ല സ്വന്തം മക്കളോടുള്ള വിശ്വാസക്കുറവ് എന്നാണു വിളിക്കേണ്ടത്.
ചര്‍ച്ചകളില്‍ നിറഞ്ഞു നില്ക്കുന്ന വസ്തുതകളൊക്കെ പ്രസക്തമാണെങ്കിലും പൊതുവേ സമൂഹം കാണാതെ പോകുന്ന മൂന്നു ഘടകങ്ങളുണ്ട്. 1. എട്ടാം വയസ്സിലോ പത്താം വയസ്സിലോ ഒക്കെ സെക്സ് തുടങ്ങുന്ന പിള്ളേര് കാണിക്കുന്ന സുരക്ഷാബോധം ആല്‍ഫി കാണിച്ചില്ല എന്നതാണ് ഈ ചര്‍ച്ചകളുടെയൊക്കെ ആധാരം. അതായത്, സംഗതി ആവാം പക്ഷെ നാറ്റിക്കരുത് എന്നതാണ് മഹാസാമ്രാജ്യത്തിന്റെ ധാര്‍മികതയുടെ പൊരുള്‍. 2. കൂട്ടുകാരി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള് വല്ല മരുന്നും അടിച്ച് സംഗതി ലെവലാക്കാന്‍ തുനിയാതെ ഗര്‍ഭം ഏറ്റെടുത്ത് പ്രസവിക്കാനും പിതൃത്വം ഏറ്റെടുക്കാനും ഒക്കെ ആ പ്രായത്തില്‍ കുട്ടികള്‍ കാണിച്ച ചങ്കുറപ്പിനും ധാര്‍മികബോധത്തിനും വലിയ പിന്തുണയൊന്നുമില്ല. മനസ്സില്ലാമനസ്സോടെ പോയി കയ്യടിച്ചുപ്രോല്സാഹിപ്പിച്ചത് ഗര്ഭച്ഛിദ്രവിരുദ്ധസംഘടന മാത്രം.
ആല്‍ഫിയ്ക്കു ചുറ്റും വിവാദങ്ങളാണ്. കൌമാരത്തില്‍ ഇമ്മാതിരി പരിപാടികള്‍ കാണിക്കുന്നത് ബ്രിട്ടണില്‍ നിയമവിരുദ്ധമാണെങ്കിലും ആര്‍ക്കും പരാതിയൊന്നുമില്ലാത്തതിനാല്‍ ചെക്കനെ കോടതികയറ്റാനൊന്നും പോകുന്നില്ലെന്ന് പൊലീസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചെക്കന്റെ അമ്മച്ചിയോട് 24ന് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. കേസ്- മോന്‍സിനെ കൃത്യമായി സ്കൂളിലയക്കുന്നതില്‍ മമ്മി വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. വിവാഹമോചനം നേടി കഴിയുന്ന മമ്മി താന്‍ അച്ഛനായതറിഞ്ഞു കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് ആല്‍ഫി. അവനൊരു കൂസലുമില്ല എന്നാണ് ആല്‍ഫിയുടെ അപ്പച്ചന് പറയുന്നത്. വീട്ടിലിരുന്ന് പ്ളേസ്റ്റേഷന്‍ ഗെയിമുകള്‍ കളിക്കുന്ന ആല്‍ഫി പക്ഷെ, കുഞ്ഞുണ്ടായതില്‍ പിന്നെ എല്ലാ ദിവസവും ആശുപത്രിയില്‍ പോകുന്നുണ്ട് എന്നു പറയുന്നു അപ്പച്ചന്. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ആയ ആല്‍ഫി ആന്‍ഡ് ഫാമിലി ഷാന്റെലിന്റെ വീട്ടിലാണ് താമസം. ഷാന്റെലിന് അഞ്ചു സഹോദരങ്ങളും അല്ഫിക്ക് എട്ടു സഹോദരങ്ങളുമാണുള്ളത്. കൊച്ചിന് നാപ്പി വാങ്ങാനും മറ്റും പൈസ എവിടെനിന്നുണ്ടാക്കുമെന്നതാണ് ആല്‍ഫിയുടെ ഇപ്പോഴത്തെ ആശങ്ക. പല്ലപ്പോഴും അപ്പച്ചന് കൊടുക്കുന്ന 10 പൌണ്ട് പോക്കറ്റ് മണിയാണ് ആല്‍ഫിയുടെ ആകെയുള്ള വരുമാനം.
കാര്യങ്ങള്‍ ഏറെക്കുറെ അങ്ങിനെ അവസാനിക്കാനിരിക്കെയാണ് രണ്ടു പയ്യന്മാര് കൊച്ചിന്റെ പിതൃത്വം അവകാശപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. ടൈലര്‍ ബാര്‍ക്കര്‍ എന്ന പതിന്നാലുകാരനും റിച്ചാര്‍ഡ് ഗുഡ്സെല്‍ എന്ന പതിനാറുകാരനുമാണ് നാണംകെട്ട അവകാശവാദവുമായി വന്നിരിക്കുന്നത്. ഷാന്റെലുമായി അനേകം രാത്രികളുമായി ചിലവഴിച്ചിട്ടുള്ള ഇവര്‍ക്ക് തങ്ങള്‍ തന്നെയാണ് കൊച്ചിന്റെ അച്ഛന് എന്നുറപ്പില്ല. തങ്ങളോ ഷാന്റെലുമായി ബന്ധപ്പെട്ടിട്ടുള്ള ആ ഏരിയയിലെ പയ്യന്മാരില് ആരെങ്കിലുമോ ആകാം കൊച്ചിന്റെ അച്ഛന് എന്നാണ് ഇവര്‍ പറയുന്നത്.
എന്തായാലും നികൃഷ്ടമായ ഈ അവകാശവാദത്തെ ഷാന്റെല്‍ പാടെ നിഷേധിച്ചുകഴിഞ്ഞു. ആല്‍ഫിയുമായി പൊരിഞ്ഞ പ്രണയത്തിലായിരുന്നുവെന്നും തന്റെ കന്യകാത്വം കവര്‍ന്നത് ആല്ഫിയാണെന്നും അവനല്ലാതെ മറ്റാരും തന്നെ തൊട്ടിട്ടില്ലെന്നുമൊക്കെയാണ് ഷാന്റെല്‍ പറയുന്നത്. അവള് ഗര്‍ഭിണിയാണെന്നു പറഞ്ഞു, ഞാന്‍ ചോദിച്ചു ഞാനാണോ അതിന്റെ അച്ഛന്, അവള് പറഞ്ഞു അതെ, ഞാനവളെ വിശ്വസിക്കുന്നു എന്ന ലൈനാണ് ആല്‍ഫിക്ക്. ഇനിയിപ്പോള്‍ തന്റെ പിതൃത്വം സ്ഥാപിച്ചെടുക്കാന്‍ ഒരു ഡിഎന്‍എ ടെസ്റ്റ് വെണമെന്നാണെങ്കില് അതിനും താന്‍ റെഡിയാണെന്നാണ് ആല്‍ഫി പറയുന്നത്. ഈ പ്രായത്തില്‍ അതിനും മാത്രം ഡിഎന്‍എ ആ ചെറുക്കനു കാണുമോ ആവോ ?
കുറിപ്പ്- എന്റെ പന്ത്രണ്ടാം വയസ്സില്‍ ഞാന്‍ റബര്‍ തോട്ടത്തിലെ കരിയിലകള്‍ക്കു മുകളിലൂ
ടെ അഞ്ചു രൂപയുടെ കാര്‍ ഓടിച്ചു നടക്കുകയായിരുന്നു. ലെവന് അച്ഛനായ പ്രായത്തില്‍ റീപ്രൊഡക്ടീവ് സിസ്റ്റം എന്ന ബയോളജി പാഠം വായിച്ച് ഞെട്ടിത്തരിച്ചിരിച്ചിരിക്കുകയായിരുന്നു. ആ പ്രായത്തിലായിരുന്നു ഞാന്‍ സംഗീതയെ പ്രേമിച്ചത്. അപ്പോള്‍പ്പോലും ഇങ്ങനെയുള്ള സാധ്യതകള്‍ എന്റെ ഏറ്റവും ഭ്രാന്തമായ സ്വപ്നങ്ങളില്‍പ്പോലും കടന്നുവന്നിരുന്നില്ല. ബ്രിട്ടണില്‍ ജനിക്കാത്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു.
ടെ അഞ്ചു രൂപയുടെ കാര്‍ ഓടിച്ചു നടക്കുകയായിരുന്നു. ലെവന് അച്ഛനായ പ്രായത്തില്‍ റീപ്രൊഡക്ടീവ് സിസ്റ്റം എന്ന ബയോളജി പാഠം വായിച്ച് ഞെട്ടിത്തരിച്ചിരിച്ചിരിക്കുകയായിരുന്നു. ആ പ്രായത്തിലായിരുന്നു ഞാന്‍ സംഗീതയെ പ്രേമിച്ചത്. അപ്പോള്‍പ്പോലും ഇങ്ങനെയുള്ള സാധ്യതകള്‍ എന്റെ ഏറ്റവും ഭ്രാന്തമായ സ്വപ്നങ്ങളില്‍പ്പോലും കടന്നുവന്നിരുന്നില്ല. ബ്രിട്ടണില്‍ ജനിക്കാത്തതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു.

