അശ്ലീലത്തിന്റെ നിര്‍വചനങ്ങള്‍ മാറുകയും ഒരു കാലത്ത് നികൃഷ്ടമെന്നു കരുതിയിരുന്ന പോര്‍ണോഗ്രഫി ഒരു കലയായി വിശേഷിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇതൊന്നും കാണാനും കേള്‍ക്കാനും കഴിയാത്തവര്‍ ഭാഗ്യവാന്‍മാര്‍ അല്ലെങ്കില്‍ നിര്‍ഭാഗ്യവാന്‍മാര്‍ എന്നാരെങ്കിലും ആത്മഗതം ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുക, അന്ധര്‍ക്കു വേണ്ടി നിര്‍മിച്ച ലോകത്തെ ആദ്യത്തെ സമ്പൂര്‍ണ കൊച്ചുപുസ്തകം ആദ്യലക്കം പുറത്തിറങ്ങിയിരിക്കുന്നു. Tactile Mind എന്നു പേരിട്ടിരിക്കുന്ന ഈ അഡള്‍ട്ട് മാഗസിനില്‍ ബ്രെയില്‍ ലിപിയിലുള്ള ഉഗ്രന്‍ കഥകളും വിവരണങ്ങളും വായനക്കാരന്റെ നെഞ്ചിടിപ്പുലയ്ക്കുന്ന ചിത്രങ്ങളും ആണുള്ളത്.
അന്ധരായിട്ടുള്ളവര്‍ എങ്ങനെ ചിത്രം ആസ്വദിക്കും എന്നു ചോദിച്ചാല്‍ ചിത്രങ്ങളാണ് ഈ മാഗസിന്റെ ഹൈലൈറ്റ്. ഈ മാഗസിനിലെ ചിത്രങ്ങള്‍ ത്രിഡി മികവോടെ അന്ധര്‍ക്ക് ആസ്വദിക്കാനാവും. പ്രതലത്തില്‍ നിന്നും തടിച്ചുയര്‍ന്നു നില്‍ക്കുന്ന ചിത്രങ്ങളാണ് മാഗസിനില്‍ ഉള്ളത്. അതായത് ഒരു സ്ത്രീയുടെ നഗ്നചിത്രമാണെങ്കില്‍ ഉയര്‍ത്ത താഴ്ചകളും മൃദുലതകളും എല്ലാം വളരെ ഒറിജിനലായി ഈ ചിത്രത്തിലൂടെ വിരലോടിച്ചാല്‍ ബ്രെയില്‍ ലിപി വായനക്കാരന് എല്ലാം മനസ്സിലാവും എന്നു ചുരുക്കം. മാഗസിനിലെ ഏതാനും ചിത്രങ്ങള്‍ ബ്ളോഗില്‍ സാംപിളിന് നല്‍കിയിട്ടുണ്ട്. ഏതോ പുരാതന ശില്‍പകലയുടെ പുനരാവിഷ്കാരമെന്നൊക്കെ തോന്നുമെങ്കിലും സംഗതി പുതുപുത്തനാണ്.
അതുകൊണ്ട് തന്നെ മാഗസിന്റെ വിലയും അല്‍പം കൂടും. 230 ഡോളര്‍ (ഏകദേശം 8000 രൂപ) കൊടുക്കണം ഈ മാഗസിന്റെ ഒരു കോപ്പി സ്വന്തമാക്കാന്‍. സാധാരണ മാഗസിന്‍ പോലെ വായിച്ചു വലിച്ചെറിയാന്‍ തോന്നാത്ത തരം കൊച്ചുപുസ്തകമാണത്രേ ഇത്.
ന്യൂഡ് ഫോട്ടോഗ്രഫി അന്ധരായ ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയില്ലല്ലോ കഴിയില്ലല്ലോ എന്ന ചിന്തയാണത്രേ ലിസ മര്‍ഫിയെ ഇത്തരമൊരു സംരംഭത്തിനു പ്രേരിപ്പിച്ചത്. അന്ധരായ ആളുകള്‍ക്കു വേണ്ടി നഗ്നതയും ലൈഗികതയും പ്രതിപാദിക്കുന്ന ഒന്നും നിലവിലില്ലാത്തിനാലാണ് ലിസ ഏറെ അധ്വാനിച്ച് ഈ ഉദ്യമത്തിനിറങ്ങിയത്. അവര്‍ക്കും വികാരങ്ങളും വിചാരങ്ങളും ഭാവനകളുമില്ലേ എന്നാണ് ലിസ ചോദിക്കുന്നത്. പരിചയത്തിലുള്ള മോഡലുകളെ സ്വാധീനിച്ചാണ് ലിസ മാഗസിനാവശ്യമായ ചിത്രങ്ങളെടുത്തത്. ചിലതില്‍ ലിസ സ്വയം മോഡലായിട്ടുണ്ട്. എന്നാല്‍, എല്ലാവരും മുഖംമൂടി ധരിച്ചിരിക്കുന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിക്കില്ല.

പതിനേഴു ചിത്രങ്ങളാണ് ഇതിലുള്ളത്. ബ്രെയില്‍ പേജുകള്‍ ഉണ്ടാക്കുന്ന തെര്‍മോഫോം പ്ളാസ്റ്റിക്കിലാണ് ഈ ചിത്രങ്ങളും വാര്‍ത്തെടുത്തിരിക്കുന്നത്. ഈ ചിത്രങ്ങളോരോന്നും പേജില്‍ നിന്നെടുത്തുമാറ്റി വിശദമായി തൊട്ടുമനസ്സിലാക്കി ആസ്വദിക്കാനും കഴിയും. ചിത്രത്തോടൊപ്പം ബെയില്‍ ലിപിയില്‍ വിശദമായ കുറിപ്പുകളുമുണ്ട്.
No comments:
Post a Comment